കെ . രാഘവന്‍ ( സംഗീത സംവിധായകന്‍ )
സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന മഹാ വിപത്തുകളില്‍ ഒന്നാണ് മദ്യം. കുടുംബ കലഹങ്ങളും സമൂഹത്തില്‍ കുറ്റ കൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് മദ്യപാനമാണ് . സ്‌കൂള്‍ , കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യുവ തലമുറ മദ്യത്തിനു അടിപ്പെടുകയാണ് . ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നിലപട് എടുക്കണം . നമ്മുടെ പുതു തലമുറയെ ലഹരി വിമുക്തമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കണം . മദ്യപാനത്തില്‍ നമ്മളാണിപ്പോള്‍ ഒന്നാം സ്ഥാനത്ത് . ഓരോ വിശേഷ ദിവസവും കുടിക്കുന്ന മദ്യത്തിന്റെ അളവ് അമ്പരപ്പിക്കുന്നതാണ് . ഇതിനെതിരെ ശക്തമായ ബോധവല്ക്കരണം നടത്തേണ്ടത് ആവശ്യമാണ് . മദ്യപാനം ഇന്ന് ഒരു ഫാഷനായി മാറിയിട്ടുണ്ട് . മദ്യ ശാലകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകണം, അതോടൊപ്പം വ്യാജ മദ്യ ഷാപ്പുകളുടെയും വ്യാജ മദ്യത്തിന്റെയും വില്പന ഫലപ്രദമായി തടയണം .

No comments:
Post a Comment