യു .എ ഖാദര്‍ ( എഴുത്തുകാരന്‍ )
സാധാരണ ജന വിഭാഗങ്ങളുടെ ആഘോഷങ്ങളുടെ അവസാന അഭയം മദ്യമായി മാറുന്ന ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത് . ഇതു സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും . സമ്പന്നരുടെ സല്‍ക്കാര മേശകളിലെ മദ്യത്തെക്കാള്‍ പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും മദ്യപാനാസക്തി പ്രധാന സാമൂഹ്യ വിഷയമായി മാറുന്നത് അത് കൊണ്ടാണ് . വര്‍ധിച്ച ജീവിത ചിലവിനോപ്പം മദ്യാസക്തി കൂടി ചേരുന്നതോടെ നിരവധി കുടുംബങ്ങള്‍ തകരുന്നു . ഇടത്തരക്കാരും അതിനു താഴെ ഉള്ളവരും ആണ് ഇന്ന് മദ്യപാനത്തില്‍ മുന്നില്‍ . മദ്യദുരന്തത്തിന്റെ ഇരകള്‍ ആവുന്നതുംഇവരാണ് . ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ചുമതല എഴുത്തുകാരെക്കാളും കലാകാരന്മ്മരെക്കാളും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. പുരോഗമന ആശയം രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട് .

No comments:
Post a Comment