Wednesday, December 15, 2010

ഉത്ഘാടന ചിത്രങ്ങളിലൂടെ

സ്വാഗതം :- ഡി വൈ എഫ് ഐ ജില്ലാ   സെക്രട്ടറി സ: എന്‍ സജികുമാര്‍ 
ഉത്ഘാടനം :- ഡോ: ടി.എന്‍ സീമ എം.പി
ബ്ലോഗ്‌ ഉത്ഘാടനം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
പ്രചാരണ പരിപാടി ഉത്ഘാടനം : ഫാ. ഐസ്സന്‍
മുഖ്യ പ്രഭാഷണം മുഹമ്മദ്‌ ഷാഫി മൌലവി 
ആശംസ : കെ .A\-´-tKm-]³

ആശംസ: പദ്മകുമാര്‍  ( എക്സ് എം എല്‍ എ)
 പ്രൌഡ ഗംഭീര   സദസ്സ് 

എല്ലാ വിഭാഗം ജനങ്ങളും കാമ്പയിനില്‍ പങ്കാളി ആകണം.

 പി സതീദേവി (എക്സ് എം പി )
ലഹരി ഉപയോഗത്തിന് ലിംഗ ഭേദമില്ലാത്ത നാടായി കേരളം മാറി . മദ്യം ഇന്ന് മലയാളിയുടെ ആഘോഷത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മരണ വീട് പോലും ഇതില്‍ നിന്നും മുക്ത്മല്ലെന്ന അവസ്ഥ ഭയാനകമാണ് . പുരോഗമന പരമെന്നു മേനി നടിക്കുന്ന മലയാളി സമൂഹം എത്തി നില്‍ക്കുന്ന ജീര്‍ണതയുടെ മുഖമാണ് ഇത് കാണിക്കുന്നത് . നാടിന്റെ ശോഭന ഭാവി മനസ്സില്‍ കാണുന്ന എല്ലാ വിഭാഗം ജനങ്ങളും കാമ്പയിനില്‍ പങ്കാളി ആകണം.

SAY NO TO ALCOHOL

മദ്യാസക്തിക്കെതിരെ ജാഗ്രത കാമ്പയിന്‍


aZym-k-àn-s¡-Xnsc Un.-ssh.-F-^v.-sF.,- Fkv.-F-^v.-sF., alnfm Atkm-kn-tb-j³ F¶n-h-bpsS t\Xr-Xz-¯n Unkw-_À 31 hsc \o­p-\n¡p¶ Pm{KXm Im¼-bn³ ]¯-\w-Xn« Ing-t¡-S¯v adnbw tImw¹-Ivkn alnfm Atkm-kn-tb-j³ kwØm\ {]kn-Uâv tUm. än.-F³. koa Fw.-]n. DZvLm-S\w sNbvXp. IpSpw-_-¯nsâ XIÀ¨-bv¡pw Bß-l-Xy-bn A`-bw-tX-Sp-¶-Xn\pw Aan-X-a-Zy-]m\w hln-¡p-¶-]¦v tIc-fob kaq-l-¯n sNdp-X-söv än.-F³.-koa ]d-ªp. BtLm-j-th-f-I-fnepw ac-Wm-\-´-c-N-S-§p-I-fnÂt]mepw aZyw D]-tbm-Kn-¡p-¶-Xv tIc-f-¯n Cs¶mcp ^mj-\mbn amdn-bn-cn-¡p-I-bm-sW¶pw, kaq-l-¯n CXn\v e`n-¡p¶ kzoIm-cyX Kpcp-X-c-amb kmaq-lnI {]iv\-§Ä¡v hgn-sbm-cp-¡p-¶p-sh¶pw DZvLm-S\ {]kw-K-¯n ]d-ªp.
      hnZymÀ°nIfnepw bph-P-\-§-fnepw am{X-a-à hnizm-kn-I-fnepw aZyw Ign-¡p-¶-h-cpsS F®w {Iam-Xo-X-ambn hÀ²n-¨n-cn-¡p-I-bm-sW¶pw bph-P\þhn-ZymÀ°nþalnfm kwL-S-\-IÄ kwbp-à-ambn CXn-s\-Xnsc {]N-cW Iym¼-bn³ Gsä-Sp-¯Xv ka-tbm-Nn-X-am-sb¶pw Pm{KXm Iym¼-bn³ DZvLm-S\w sNbvXp-sIm­v Iv\m\mb k` dm¶nþ_mly-tI-cf `{Zmk-\m-[n-]³ _lp. Iqdn-temkv amÀ Cuhm-\n-tbmkv sa{Xm-t¸m-eo¯ A`n-{]m-b-s¸-«p.
      aZy D]-t`m-K-¯nsâbpw AXp-h-gn-bp-­m-Ip¶ am\-kn-I, BtcmKy {]iv\-§-fp-sS Imcy-¯nepw tIcfw C-X-ckwØm-\-§-tf-¡mÄ hfsc ap¶n-em-sW¶pw, hnhmlthf-I-fn F¯p-¶-Xn\v ap³]v aZyw AI-¯m-¡n-b-Xn-\p-tijw am{Xw `£Ww Ign-¡p-¶-h-cpsS F®w hÀ²n-¨p-h-cp-¶-Xmbpw {]N-c-W-t»mKv DZvLmS\w sNbvXp-sIm­v tbmK-t£-a-k` kwØm\ {]kn-Uâv _lp.A¡o-c-a¬ Imfn-Zmk `«-Xn-cn-¸mSv ]d-ªp.
      aZym-k-àn-s¡-Xn-cmb Iym¼-bn³ tIc-f-¯nse kmaq-lnI A´-co-£s¯ ]ptcm-K-Xn-bn-te¡v \bn-¡p-sa¶v NS-§n apJy-{]-`m-jWw \S-¯nb _lp. apl-½Zv jm^n auehn A`n-{]m-b-s¸-«p.
      aZym-k-àn-s¡-Xn-cmb Cu Iym¼-bn\v FÃm aX-hn-`m-K-§fpw AÀ°-i-¦-bv¡n-S-bn-ÃmsX ]n³Xp-W-bv¡-W-sa¶pw, Un.-ssh.-F-^v.-sF, Fkv.-F-^v.-sF. XpS-§nb bph-P-\-§-fn kzm[o-\-apÅ kwL-S-\-IÄ Cu Iym¼-bn³ Gsä-Sp-¯-Xn\v tIc-f-¯n \à ^e-ap-­m-Ip-sa¶pw {]N-cW ]cn-]mSn DZvLm-S\w sNbvXpsIm­v ^m. sFk¬ A`n-{]m-b-s¸-«p.
      I¬h³j-\n alnfm Atkm-kn-tb-j³ PnÃm sk{I-«dn Fkv.- kp-`K A²y-£-Xh-ln-¨p. Un.-ssh.-F-^v.-sF. PnÃm sk{I-«dn F³. kPn-Ip-amÀ kzmKXw ]d-ªp. Fkv.-F-^v.-sF. PnÃm sk{I-«dn BÀ. a\p Pm{KXm -Iym¼-bn³ \nÀt±-i-kaÀ¸Ww \S-¯n. s{]m^. tPmÀÖv hÀKokv sIm¸md, AUz. sI. A\-´-tKm-]³, F.-]-ß-Ip-amÀ FIvkv Fw.-FÂ.-F., s{]m^. Sn.-sI.-Pn. \mbÀ, AUz. BÀ. k\ÂIp-amÀ, lcn-l-c³ D®n, AUz. {^m³knkv hn. BâWn, hn.-sI. ]pcp-tjm-¯-a³]n-Å, Fkv. \nÀ½-em-tZ-hn, sI. eXo-jv, AarXw tKmIp-e³, cm[m cma-N-{µ³, ]n.-BÀ. {]Zo]v F¶n-hÀ kwkm-cn-¨p.

Monday, December 13, 2010

ആഗോള വല്‍ക്കരണത്തിനെതിരായ സമരം

നിരണം ഭദ്രാസനാധിപന്‍ ഡോ: ഗീവര്ഗീസ്  മാര്‍ കൂറിലോസ് മെത്രാപോലീത്ത

മദ്യ വിരുദ്ധ പ്രചാരണം  ആഗോള വല്‍ക്കരണത്തിനെതിരായ   സമരത്തിന്റെ ഭാഗമാണ് . പണക്കൊതി,ഉപഭോഗ തല്‍പ്പരത,  ലാഭേച്ച  എന്നിവയെ പ്പോലെ തന്നെ മനുഷ്യനെ മദ്യാസക്തിയിലേക്ക് നയിക്കുന്ന മനോഭാവം ആഗോളീകരണത്തിന്റെ ഉല്‍പ്പന്നമാണ്‌ . ഈ രാഷ്ട്രീയം തിരിച്ചറിയണം.  ഏത്  സമയത്തും തിരിഞ്ഞു കൊത്താവുന്ന വിഷ സര്‍പ്പമായിട്ടാണ്  മദ്യത്തെ ബൈബിളില്‍ വിശേഷിപ്പിച്ചിട്ടുള്ളത് . വിശ്വാസികളോട് ഇക്കാര്യം പറഞ്ഞാല്‍ ' തിരുമേനി അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി ' എന്നാകും പ്രതികരണം . അത് കൊണ്ടാണ് ഇവിടെ പറയുന്നത് . മദ്യാസക്തിക്കെതിരായ പ്രചരണം ഒരു സുവിശേഷം പോലെ ഏറ്റെടുത്തു ഇതിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ യുവജന - വിദ്യാര്‍ഥി മഹിളാ സംഘടനകള്‍ക്ക്  കഴിയട്ടെ 

മദ്യപാനാസക്തി പ്രധാന സാമൂഹ്യ വിഷയം

യു .എ  ഖാദര്‍ ( എഴുത്തുകാരന്‍ )
 സാധാരണ ജന വിഭാഗങ്ങളുടെ ആഘോഷങ്ങളുടെ അവസാന അഭയം മദ്യമായി മാറുന്ന ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത് . ഇതു സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും . സമ്പന്നരുടെ സല്‍ക്കാര മേശകളിലെ മദ്യത്തെക്കാള്‍ പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും മദ്യപാനാസക്തി പ്രധാന സാമൂഹ്യ വിഷയമായി മാറുന്നത് അത് കൊണ്ടാണ് . വര്‍ധിച്ച ജീവിത ചിലവിനോപ്പം മദ്യാസക്തി കൂടി ചേരുന്നതോടെ നിരവധി    കുടുംബങ്ങള്‍ തകരുന്നു . ഇടത്തരക്കാരും അതിനു താഴെ ഉള്ളവരും ആണ് ഇന്ന് മദ്യപാനത്തില്‍ മുന്നില്‍ . മദ്യദുരന്തത്തിന്റെ ഇരകള്‍ ആവുന്നതുംഇവരാണ് . ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ചുമതല എഴുത്തുകാരെക്കാളും കലാകാരന്മ്മരെക്കാളും   രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. പുരോഗമന ആശയം രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട് .

കാലഘട്ടത്തിന്റെ ആവശ്യം

ഡോ : എം . ലീലാവതി

ദ്യമെന്ന സാമൂഹിക വിപത്തിനെതിരെ സംഘടിത പ്രസ്ഥാനം ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .  മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പിടിയില്‍പ്പെട്ടു പോയ യുവാക്കളെ മോചിപ്പിക്കുകയും പുതു തലമുറയെ അതിന്റെ കെണിയില്‍പ്പെടാതെ കാത്തു സൂക്ഷിക്കുകയും വേണം, ഇതിനു യുവാക്കള്‍ തന്നെ രംഗത്തിറങ്ങേണ്ടതുണ്ട് . ഈ നിയോഗം ഏറ്റെടുത്ത ഡി വൈ എഫ് ഐ  യ്ക്കും മഹിളാ അസോസിയേഷനും എസ് എഫ് ഐ ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

മദ്യം ഒഴിഞ്ഞു വീടും കളിയിടങ്ങളും സംശുദ്ധമാകട്ടെ

 ജസ്റ്റിസ്‌ : വി. ആര്‍ കൃഷ്ണയ്യര്‍
ദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗമാണ് രാജ്യ പുരോഗതിക്കു ഇന്ന് ഏറ്റവും തടസ്സം. മദ്യം ഒഴിഞ്ഞു വീടും കളിയിടങ്ങളും സംശുദ്ധമാകട്ടെ . അസമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ പുരോഗമന പ്രസ്ഥാനങ്ങള്‍ സാമൂഹിക വിപത്തായ മദ്യത്തിനെതിരെ ജനകീയ സഹകരണത്തോടെ വിപുലമായ പ്രചരണം നടത്തുന്നുവെന്ന്‌റിഞ്ഞതില്‍ സന്തോഷമുണ്ട്  ഇതിനു എല്ലാ വിധ വിജയവും ആശംസിക്കുന്നു . ജസ്റ്റിസ്‌ : വി. ആര്‍ കൃഷ്ണയ്യര്‍

ബോധവല്‍ക്കരിക്കണം ; ഒപ്പം നിയന്ത്രണവും കര്‍ശനമാക്കണം

കെ . രാഘവന്‍ ( സംഗീത സംവിധായകന്‍ )

മൂഹം ഇന്ന് അഭിമുഖീകരിക്കുന്ന  മഹാ വിപത്തുകളില്‍ ഒന്നാണ് മദ്യം. കുടുംബ കലഹങ്ങളും സമൂഹത്തില്‍ കുറ്റ കൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള മുഖ്യ കാരണങ്ങളില്‍  ഒന്ന് മദ്യപാനമാണ് . സ്‌കൂള്‍ , കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യുവ തലമുറ മദ്യത്തിനു അടിപ്പെടുകയാണ് . ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നിലപട് എടുക്കണം . നമ്മുടെ പുതു തലമുറയെ ലഹരി വിമുക്തമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കണം . മദ്യപാനത്തില്‍ നമ്മളാണിപ്പോള്‍  ഒന്നാം സ്ഥാനത്ത് . ഓരോ വിശേഷ ദിവസവും കുടിക്കുന്ന മദ്യത്തിന്റെ അളവ് അമ്പരപ്പിക്കുന്നതാണ് . ഇതിനെതിരെ ശക്തമായ ബോധവല്ക്കരണം നടത്തേണ്ടത് ആവശ്യമാണ് . മദ്യപാനം ഇന്ന് ഒരു ഫാഷനായി മാറിയിട്ടുണ്ട് . മദ്യ ശാലകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകണം, അതോടൊപ്പം വ്യാജ മദ്യ ഷാപ്പുകളുടെയും വ്യാജ മദ്യത്തിന്റെയും വില്പന ഫലപ്രദമായി  തടയണം .

മദ്യ രഹിത ക്രിസ്ത്മസ് ആചരിക്കണം

മദ്യ രഹിത ക്രിസ്ത്മസ് ആചരിക്കുകയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം സഭയുടെ ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായി കാണുകയും ചെയ്യണമെന്നു ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയ ബാവ 

ലഹരി വിമുക്ത തലമുറ വളര്‍ന്നു വരണം

മദ്യപാനാസക്തി - രോഗവും സാമൂഹ്യ വിപത്തും :: ഡോ: ജോസ് കോശി


 വര്‍ദ്ധിച്ചു വരുന്ന മദ്യപാനാസക്തി, കേരള സംസ്ഥാനത്ത് ഒരു സാമൂഹ്യ വിപത്തായി മാറികൊണ്ടിരിക്കുകയാണ് . പ്രത്യകിച്ചു യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ബോധാവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്‌.
 മദ്യപാന ശീലം ഒരു രോഗമായി കണക്കാക്കാവുന്നതാണ് . ഇതിനു പ്രധാനമായി 4 ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാം  :
  • craving  :- മദ്യം കഴിക്കണമെന്ന അമിതാവേശം 
  • Lossing of Control :- മദ്യപാനം തുടങ്ങിയതിനു ശേഷം നിറുത്തുവാന്‍ സാധിക്കാതെ വരുന്ന അവസ്ഥ 
  • Physical Dependance :- മദ്യത്തിന്റെ ഉപയോഗം നിറുത്തിയാല്‍ ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍    ഉദാ:- ശര്‍ദ്ദി , തലകറക്കം , അമിത വിയര്‍പ്പു , വിറയല്‍, വെപ്രാളം,     ശന്നി കോട്ടല്‍ മുതലായവ ഇതിനെ withdrawal symptoms എന്നും    പറയും 
  • Tolerance :- ലഹരിക്ക്‌ വേണ്ടി കൂടുതലായി മദ്യം കഴിക്കേണ്ടി വരുന്ന അവസ്ഥ . പല യുവാക്കള്‍ക്കിടയിലും    കൂടുതല്‍ കഴിക്കുന്ന ആള്‍ ഒരു 'ഹീറോ' ആയി മാറാറുണ്ട് . പക്ഷെ ഇതു രോഗാവസ്ഥയിലെക്കുള്ള ചവിട്ടു പടിയാണ് അല്ലാതെ ഒരാളിന്റെ ' കപ്പാസിറ്റി' ആയി കരുതാന്‍ പാടില്ല 
       സാധാരണ മനുഷ്യന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലെ തന്നെ , ഒരു മദ്യപാനിയെ സംബന്ധിച്ച് മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് അതിനെ ഒരു രോഗമായി കണക്കാക്കുന്നത് .
      പാരമ്പര്യ ഘടകങ്ങള്‍ ഒരു വ്യക്തിയെ മദ്യപാനിയാക്കാന്‍ പ്രധാന പങ്കു വഹിക്കുന്നു പക്ഷെ ഇതിനു ഒരു മറുവശവും ഉണ്ട് . മദ്യ പാനികള്‍  ആയ മാതാപിതാക്കളുടെ മക്കള്‍ മദ്യപാനിയാകണമെന്നു നിര്‍ബന്ധമില്ല . എന്നാല്‍    പാരമ്പര്യ ഘടകമുള്ള ഒരു വ്യക്തി മദ്യപാനം തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം. 
      മദ്യപാനം മൂലം ശാരീരികമായി ഉണ്ടാകാവുന രോഗങ്ങളില്‍ പ്രധാനം കരള്‍ രോഗങ്ങള്‍ ആണ് . കരള്‍ വീക്കത്തില്‍ തുടങ്ങി , സിറോസിസ് മുതല്‍  ക്യാന്‍സര്‍ വരെ ആകാം . മദ്യപാനികള്‍ക്ക്  ഉദര സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം  മദ്യപാനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .
         മദ്യപാനം മൂലം മാനസിക രോഗങ്ങളുമുണ്ടാകം Alcoholic Psychosis എന്ന അവസ്ഥ അവയില്‍ പ്രധാനം. വിഷാദം . ആത്മഹത്യാ പ്രവണത ,  ഉത്കണ്ഠ മുതലായ രോഗങ്ങളും ഇതോടൊപ്പം വരാം . മദ്യപാനി മദ്യത്തിനു അടിമപ്പെടുന്നതോട് കൂടി സാധാരണ ഭക്ഷണം കഴിക്കാത്തത് മൂലം ചില വിറ്റാമിനുകളുടെ അഭാവം ഉണ്ടാകാറുണ്ട് . അവരില്‍ Alcoholic Neuropathy    മുതലായ രോഗങ്ങള്‍ വരാം . ഇതു കൈകാലുകളുടെ നാഡികളെ  ബാധിക്കുന്ന രോഗമാണ് . 
        ശാരീരിക  മാനസിക രോഗങ്ങള്‍ക്ക് ഉപരിയായി കുടുംബങ്ങളിലും സമൂഹത്തിലും മദ്യം സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധി. വിവാഹ മോചനങ്ങള്‍, ആത്മഹത്യകള്‍ , ബലാത്സംഗങ്ങള്‍ , റോഡപകടങ്ങള്‍, സംഘടിത ആക്രമണങ്ങള്‍ മുതലായവയ്ക്ക് മദ്യപാന ശീലം ഒരു പ്രധാന വില്ലനാണ് .

       സമ്മിശ്ര  ചികിത്സ പദ്ധതികളിലൂടെ മദ്യാസക്തി ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. കൌണ്സിലിംഗ് , ശാരീരിക ചികിത്സ എന്നിവ സമ്മിശ്രമായി ചേര്‍ത്ത് കുടുംബാംഗങ്ങളുടെ  സഹായത്തോടെ പല രോഗികളെയും രക്ഷിക്കാവുന്നതാണ് . പരസ്യങ്ങളില്‍ കാണുന്ന " പൊടി വിദ്യകള്‍ " ഒരു ചികിത്സാ മാര്‍ഗമല്ല . രോഗിയുടെ പൂര്‍ണ്ണ സഹകരണമുണ്ടെങ്കില്‍  മാത്രമേ   ചികിത്സ വിജയിക്കുകയുള്ളൂ .
മദ്യ വില്പനയിലൂടെ സര്‍ക്കാരിനു കാര്യമായ റവന്യൂ  വരുമാനം ലഭിക്കുമെങ്കിലും ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ ഈ വിപത്തിനെ നേരിടാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു




ഡോ: ജോസ് കോശി  , BSc , MA , PhD (Psy) പന്തളം കുരമ്പാല സ്വദേശി.  ന്യൂ യോര്‍ക്ക്‌ സിറ്റി ഹോസ്പിടല്‍ , വെല്ലൂര്‍ ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ പരിശീലനം .   പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിടല്‍ , പന്തളം അര്‍ച്ചന ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇപ്പോള്‍  മുളക്കഴ സെഞ്ച്വറി ഹോസ്പിറ്റല്‍, ഓമല്ലൂര്‍ വേദ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍  സേവനം അനുഷ്ടിക്കുന്നു 
ഇ-മെയില്‍ :- drjosekoshy@ gmail.com

മദ്യസക്തിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരു എന്നും മുഖ്യമന്ത്രി വി . എസ് അച്യുതാനന്ദന്‍


സ്ഫടിക ചിത്രങ്ങള്‍

ആര്‍ . സന്തോഷ്‌ ബാബു  
അധ്യാപകന്‍ , നാടകകൃത്ത് 
ഡി വൈ എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ട്രഷറര്‍ 
*********************************************************** 

1992
   എന്റെ സുഹൃത്ത്‌ രാജേഷിനൊപ്പം   തൈക്കാട്  പൊതു ശ്മശാനത്തില്‍ ഇരിക്കുകയാണ് . പച്ചോലയില്‍   മെടഞ്ഞ മേലാപ്പിനു കീഴില്‍ കത്തിയമരുന്ന ഒന്നിലധികം ചിതകള്‍ ഉണ്ട്  . ലഹരിക്കായി  തെറുപ്പ്‌ ബീഡിയും റമ്മുംമുണ്ട്. തല പെരുത്തപ്പോള്‍ അവന്‍ 'പശി' എന്ന അവന്റെ കവിത ചൊല്ലി. ഞാന്‍ 'പരേതം' എന്ന ചെറിയ ഒരു കഥയും പറഞ്ഞു . അങ്ങനെ ഏറെ നാള്‍ ഞങ്ങളവിടെ സന്ധ്യകളില്‍ ഇരുന്നിട്ടുണ്ട് .ഭയവും സങ്കടവും നിറഞ്ഞ ഹൃദയങ്ങള്‍ ചിതകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്‌ . ഒന്നും പറയാതെ , മേല്‍ വിലാസം വാങ്ങാതെ ഒരു ദിവസം ഞാന്‍ അവനെ വിട്ടു പോന്നു.   
    18  വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്ത്‌  അഡ്വ : ഷിജുവും കൂടി തൈക്കാട്  പൊതു ശ്മശാനത്തിനു എതിര്‍ വശത്തുള്ള കോളനിയില്‍   രാത്രിയില്‍ അവനെ തിരക്കി  എത്തുന്നു . ആധുനികവത്ക്കരിച്ച വൈദ്യുതി ശ്മശാനത്തിന്റെ പടികള്‍ക്കു താഴെ ഞങ്ങള്‍ നിന്നു. തെരുവിലെ കടകളില്‍ അവനെക്കുറിച്ചു തിരക്കി . അവസാനം ഒരാള്‍ പറഞ്ഞത് ഞാന്‍ ഞെട്ടലോടെ കേട്ട് നിന്നു. " നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഇപ്പോള്‍ ആ മാര്‍ക്കറ്റിലെ കടത്തിണ്ണയില്‍ എവിടെങ്കിലും കാണും . വിളിക്കാതിരിക്കുന്നതാണ് നല്ലത്.ആളിപ്പോള്‍ നല്ല വയലന്റ്   ആയിരിക്കും . അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നല്ല വിദ്യാഭ്യാസമുള്ള പയ്യന്‍ ആയിരുന്നു . തന്ത വെള്ളമാ, തള്ളയും പെങ്ങളും പിഴച്ചു പോയി . അവന്‍ കല്യാണവും കഴിച്ചു പക്ഷെ കള്ളും കഞ്ചാവും കഴിച്ചു നടന്നത് കൊണ്ടു അവളും കുഞ്ഞും അവനെ ഉപേക്ഷിച്ചു പോയി"  പിന്നീടുള്ള നിമിഷം ഹൃദയഭേദകമയിരുന്നു . വിജനമായ മാര്‍ക്കറ്റിലെ കനത്ത ഇരുട്ടിലേക്ക് ഞങ്ങള്‍ കയറി " രാജേഷേ ... രാജേഷേ ..." ഞാന്‍ ഉറക്കെ വിളിച്ചു , ഒരു മൂളല്‍ കേട്ടു " എടാ ഇതു ഞങ്ങളാടാ വാസ്പിയിലെ ( VASPI  Institute  of  English ) നിന്റെ സുഹൃത്തുക്കള്‍    സന്തോഷും ഷിജുവും ആണ് . ഇരുട്ടില്‍ നിന്നു ഒരു മുഖം തെളിഞ്ഞു വന്നു . പല്ലുകള്‍ കൊഴിഞ്ഞു, നരച്ച  താടി രോമങ്ങളും,  കുഴികളില്‍ താഴ് ന്നു  പോയ   കണ്ണുകളുമായി അവന്‍ പകയോടെ ഞങ്ങളെ നോക്കി .പടു വൃദ്ധനെപ്പോലെ ആ 38 വയസ്സുകാരന്‍ . ഉയരത്തില്‍ നില്‍ക്കുന്ന അവന്റെ മൂക്ക് മാത്രം തിരിച്ചറിയാനുള്ള ഒരു അടയാളമായി ശേഷിച്ചിരുന്നു . പെട്ടന്നവന്‍ അട്ടഹസിച്ചു . എനിക്ക് പേടി തോന്നി . പക്ഷെ മനസ്സിലായോ എന്നറിയും മുമ്പ് തന്നെ അവന്‍ ഞങ്ങളെ ഇരുവരേയും കെട്ടിപ്പുണര്‍ന്നു .ഭ്രാന്തമായി പിറുപിറുത്തു . പിന്നെ നിശബ്ദനായി അവന്‍ ഇരുട്ടില്‍ മറഞ്ഞു . പുറത്തു നിന്നു ആരോ ടോര്‍ച് തെളിച്ചുകൊണ്ട്‌ പറഞ്ഞു " നിങ്ങളിങ്ങു പോരെ അവന്‍ പെട്ടന്ന്  വയലെന്റായി ആക്രമിക്കും . കള്ളിനൊപ്പം കഞ്ചാവ് പിടിച്ചിട്ടുണ്ടങ്കില്‍ പിന്നെ പിടിച്ചാ കിട്ടത്തുമില്ല "പുറത്തേക്കിറങ്ങാന്‍ തിരിയുമ്പോള്‍ ഇരുട്ടില്‍ നിന്നും അവന്റെ തേങ്ങല്‍ കേട്ടു ഉള്ളു പാളി പ്പോയി. .
    സുഹൃത്തുക്കളോടൊപ്പമുള്ള ഇഷ്ടസന്ധ്യകളില്‍ ബാറിലെ സീറോ വോള്‍ട്ട് വെളിച്ചത്തിന് കീഴില്‍ ഒരാള്‍ മനസ്സ് തുറക്കുന്നുണ്ട് . മൗനം അകത്തേക്ക് തുറക്കാനുള്ള വാതില്‍ ആണെങ്കില്‍ , അതെ മൗനമാണ് വാതില്‍ തുറന്നു പുറത്തേക്കിറങ്ങുന്നതു . ആശയങ്ങളുടെതായ ഒരു ലോകം മാത്രമല്ല തുറന്നു വെയ്ക്കുന്നത് . സ്വെന്തം സ്വകാര്യതകള്‍ പോലും അറിയാതെ വിളമ്പി കൊടുക്കുന്നുണ്ട് . പിന്നീട് അതൊരു ബൂമറാങ്ങായി  തിരിച്ചെത്തുമെന്ന് ഒരു പക്ഷെ അയാള്‍ അറിയുന്നില്ല . പ്രലോഭനങ്ങളുടെ  ആ സന്ധിയെക്കുറിച്ചോര്‍ത്തു, ആ ദുര്‍ഭഗനിമിഷത്തെക്കുറിച്ച്   ഓര്‍ത്ത്  ഖേദിക്കുമ്പോഴേക്കും അയാള്‍ക്ക് ജീവിതം കൈവിട്ടു പോകുന്നു . ഗ്ലാസിലെ ഐസ്   ക്യുബുകളില്‍  നുരഞ്ഞു പൊന്തി ഉടയുന്ന ചെറിയ കുമിളകള്‍ പോലെ അയാള്‍ അനാരോഗ്യത്താല്‍ തകര്‍ന്നു പോകുന്നു. കുടുംബം ശിഥിലമാകുന്നു . മദ്യപാന  രാത്രികളുടെ ബാക്കിപത്രത്തില്‍ രാജേഷ്‌  എന്നെ  പഠിപ്പിച്ചത് ഈ വലിയ തിരിച്ചറിവായിരുന്നോ ?

പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു


പാന്‍ മസാല ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു   കൊണ്ടു സുപ്രീം കോടതി ഉത്തരവായി . കൂടാതെ ഈ ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനെ ക്കുറിച്ച് എട്ടഴ്ച്ചക്കകം സര്‍വ്വേ നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട്  ആവശ്യപെടുകയുണ്ടായി .


വിദ്യാര്‍ഥി കളിലും  യുവജനങ്ങളിലും വര്‍ധിച്ചു വരുന്ന പാന്‍ മസാല ഉപയോഗത്തിനെതിരെ യുള്ള ഈ വിധി സ്വാഗതാര്‍ഹമാണ്. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ ഒരു സാമൂഹിക വിപത്തായി കണ്ടു അവ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറാകണം . അതോടിപ്പം ഇവയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കവറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും വലുതാണ്. ഇതും കൂടി പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .  ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത് അത് മാത്രം പോരാ പുകയില ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണം അതാണ് സാമൂഹ്യ നന്മയെ ക്കരുതി ചെയ്യേണ്ടത്